സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുളള യുവശാസ്ത്രജ്ഞര്‍ക്ക് 14 വിഭാഗങ്ങളില്‍ അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങള്‍ക്കുളള നോമിനേഷന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ 15 വരെ അപേക്ഷ നല്‍കാം.
പുരസ്‌കാര ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും ലഭിക്കും. 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യാന്‍ അവസരവും ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് : www.kscste.kerala.gov.in. ഡയറക്ടര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി & എന്‍വയേണ്‍മെന്റ്, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നോമിനേഷനുകള്‍ അയക്കണം.