സൈക്കോളജി അപ്രെൻറിസ് ഒഴിവ്

Share:

തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെൻറിസ്സിനെ ആവശ്യമുണ്ട്.

റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത.

ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഡിസംബർ 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് കോളേജിൽ നേരിട്ടെത്തണം.

ഫോൺ: 0471-2323964.

വെബ്‌സൈറ്റ്: www.gctetvm@gmail.com

Share: