ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത – മെക്കാനിക്കലില്‍ ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഇന്റര്‍വ്യൂ നവംബര്‍ 29 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം.

ഫോണ്‍ 0495 2377016.

Share: