സൗജന്യ ഓൺലൈൻ അഭിരുചി പരീക്ഷ

170
0
Share:

പഠന വിഷയങ്ങളിലും തൊഴിലിലും കുട്ടികൾക്കുള്ള താൽപ്പര്യം മനസ്സിലാക്കി , മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്താൻ പര്യാപ്തമായ മേഖലകളിലേക്ക് വരും തലമുറയെ സന്നദ്ധരാക്കാൻ കഴിയുന്ന ഓൺലൈൻ അഭിരുചി പരീക്ഷ സൗജന്യമായി നടത്തുന്നതിനുള്ള അവസരം കരിയർ മാഗസിൻ ഒരുക്കുന്നു. അമേരിക്കയിലെ കരിയർ എൻജോയ്മെൻറ് എന്ന സ്ഥാപനവുമായി ചേർന്നാണ് മലയാളത്തിലെ ആദ്യ തൊഴിൽ -വിദ്യാഭാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻ ഇത്തരമൊരു സൗകര്യം കേരളത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരുക്കുന്നത്. www.careermagazine.in എന്ന വെബ്‌സൈറ്റിൽ CAREER TEST എന്ന ലിങ്കിൽ പ്രവേശിച്ചാൽ അഭിരുചി പരീക്ഷ നടത്താം. https://www.careerenjoyment.com/career-test-free-aptitude-test-and-quiz?affref=40 എന്ന ലിങ്കിലൂടെയും പരീക്ഷയിൽ പങ്കെടുക്കാം.
തികച്ചും സൗജന്യമായി അഭിരുചി പരീക്ഷ നടത്തിയ ശേഷം ഫീസ് അടച്ചുള്ള വിശദ വിവരങ്ങളിലേക്കും കടക്കാം. ലോക പ്രശസ്ത കരിയർ അനലിസ്റ്റും കരിയർ കോച്ചുമായ മാറ്റ് ഡൊണാടെൽ നടത്തുന്ന ഓൺലൈൻ കരിയർ ടെസ്റ്റ്, കരിയർ അനാലിസിസ്, കരിയർ ക്വിസ് , അഭിരുചി പരീക്ഷ , വ്യക്തിത്വ പരീക്ഷ എന്നിവയിലൂടെ ഒരുകുട്ടിയുടെ വിദ്യാഭ്യാസം, തൊഴിൽ , എന്നിവയിലുള്ള താൽപ്പര്യം തിരിച്ചറിയാനും ജീവിത വിജയത്തിലേക്ക് നയിക്കാനും കഴിയുമെന്ന് കഴിഞ്ഞ ഏഴ് വർഷമായി മാറ്റ് ഡൊണാടെൽ നടത്തുന്ന അഭിരുചി പരീക്ഷയിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് .

Share: