ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ജനുവരി 25-ന്

Share:

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെൻറ് ഐ.ടി.ഐ.യില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡി.ജി.പി.എസ്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡി.ജി.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറു മാസത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 25-ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിനെത്തണം.

ഫോണ്‍: 0479 2452210, 2953150

Share: