സൈക്കോളജി അപ്രൻറിസ്‌ നിയമനം

Share:

കോഴിക്കോട് : താനൂർ സി എച്ച്‌ എം കെ എം, ഗവ.ആര്‍ട്‌സ്‌ ആൻഡ് സയൻസ്‌ കോളേജ്‌ താനൂർ, പി.എസ്‌.എം.ഒ കോളേജ്‌ തിരൂരങ്ങാടി, അന്‍സാര്‍ അറബിക്‌ കോളേജ്‌ വളവന്നൂര്‍, ശിഹാബ്‌ തങ്ങള്‍ മെമ്മോറിയൽ ആർട്സ്‌ ആൻഡ് സയന്‍സ്‌ വുമൺസ്‌ കോളേജ്‌ കാട്ടിലങ്ങാടി, ആതവനാട്‌ എന്നീ കോളേജുകളിലേക്ക്‌ 2023-2024 സാമ്പത്തിക വര്‍ഷത്തേയ്ക്ക്‌ സൈക്കോളജി അപ്രന്‍റീസിൻറെ താല്‍ക്കാലിക നിയമനം നടത്തുന്നു.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്‌.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 15 ന് രാവിലെ 10 മണിക്ക്‌ അസൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റകളും രേഖകളും സഹിതം താനൂര്‍ സി എച്ച്‌ എം കെ എം.ഗവ.ആര്‍ട്‌സ്‌ ആൻഡ് സയന്‍സ്‌ കോളേജ്‌ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾക്ക് : 0494 2582800

Share: