വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട് : ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ വനമിത്ര അവാർഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാർഷിക ജൈവ വൈവിധ്യമടക്കം) നിലനിർത്തുന്നതിന് വിവിധ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നതും, കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് നിസ്വാർത്ഥവുമായ സംഭാവനകൾ നൽകിയ ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ജൂലൈ 30 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അവാർഡിനുള്ള അർഹത സാധൂകരിക്കുന്ന കുറിപ്പും, വിശദ വിവരങ്ങളും, ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ(വനശ്രീ), അരക്കിണർ (പി.ഒ), മാത്തോട്ടം എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ നമ്പർ : 0495 2416900

Share: