You are here
Home > Career News > തൊഴിൽ- വ്യക്തിത്വ വികസന പരിശീലനം

തൊഴിൽ- വ്യക്തിത്വ വികസന പരിശീലനം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിലും സൈബർശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.

മൂന്നുമാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും.

ബിരുദമോ ഡിപ്ലോമയോ പാസ്സായവർക്കും എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്കും അവസരം ലഭിക്കും.

പ്രായം: 18നും 26നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്ക്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695015 എന്ന വിലാസത്തിൽ നേരിട്ടെത്തണം.

വിശദവിവരങ്ങൾക്ക്: 8281627887, 9947692219, 9446455052.

Top