തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിം ഗ് & ട്രെയിനിംഗിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആന്റ് വെബ്ടെക്‌നോളജി, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA), ഡിപ്ലോമാ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യ മായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെൻററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135/- രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയി നിംഗ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും / വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിൻറെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് 0471-2474720, 0471-2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www.captkerala.com . പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.

Share: