റസിഡൻറ് ട്യൂട്ടർ ഇന്‍റര്‍വ്യൂ

Share:

എറണാകുളം : മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം എന്നീ സ്ഥലങ്ങളിൽ പെൺകുട്ടികൾക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡൻറ്ട്യൂട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബി.എഡ് ബിരുദം
വേതനം : 12,000 രൂപ

ജോലിയില്‍ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന.
അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസറുടെ ആഫീസിൽ ജൂലൈ 21 ന് രാവിലെ 11.00 ന് നടത്തുന്ന ഇൻറർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്.
നിയമനം താൽകാലികവും 31/03/2024 വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും.

Share: