മേട്രൺ കം റസിഡന്‍റ് ട്യൂട്ടർ നിയമനം

Share:

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവവണ്‍മെന്‍റ് എം.ആർ.എസ് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രതിമാസം 12,000/ രൂപ ഓണറേറിയം ലഭിക്കും.

ബിരുദവും ബി-എഡുമാണ് യോഗ്യത.

വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി 27ന് രാവിലെ 11ന് ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ (അനക്‌സ്) ഒന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും.

ഫോൺ: 0477 2252548.

Share: