ആയുര്‍വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

Share:

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആയുര്‍വേദിക് തെറാപ്പി ആന്റ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സാണ് യോഗ്യത . വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി.

കോഴ്‌സില്‍ ചേരുന്നവര്‍ക്ക് സ്വയം പംന സാമഗ്രികള്‍ , സമ്പര്‍ക്ക ക്ലാസ്സുകള്‍ , പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക .
കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in / www.srccc.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15

Share: