മഹാരാജാസ്: ബിരുദ പ്രവേശനം

Share:

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം.

 

ആര്‍ട്‌സ്/കള്‍ച്ചറല്‍ / സ്‌പോര്‍ട്ട്‌സ് ക്വോട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവരും മഹാരാജാസ് കോളേജിലെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷ ഫോറം വാങ്ങി ജൂണ്‍ ഒന്നിനു മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം.

ലക്ഷദ്വീപ് ക്വോട്ടയിലെ ബിരുദപ്രവേശനം മറ്റു വിഭാഗങ്ങളില്‍ പ്രവേശനം അവസാനിക്കുന്ന തീയതി വരെ നടത്തും. ബിഎ മ്യൂസിക് ബിരുദ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 5 രാവിലെ 10 ന് നടത്തും. അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സൗകര്യം ലഭ്യമാണ്.

അപേക്ഷാ ഫീസ്: 50രൂപ

ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30. ഫീസ് അടച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂണ്‍ 1. ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുതിരുത്തലുകള്‍ക്കായി കോളേജില്‍ എത്തേണ്ട തീയതി ജൂണ്‍ 4, 5. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് കോളേജില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 7 വൈകീട്ട് 5 മണി വരെ.

വിശദമായ വിവരങ്ങളും പൂര്‍ണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഫോണ്‍ 0484 2352838,

ഇ മെയില്‍:  adms2018@maharajas.ac.in

Share: