ആകര്‍ഷകമായി, മതിപ്പുണ്ടാക്കത്തക്കവിധം വേഷമണിയുക !

Share:
Personality development

എം ആർ കൂപ് മേയർ                                                          പരിഭാഷ: എം ജി കെ നായർ

ക്ഷ്യോല്പന്നങ്ങളുടെ വില വളരെക്കൂടുതണെന്ന് ആളുകള്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ വില വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകം അവയുടെ ആകര്‍ഷകമായ പൊതിയല്‍ ആണ്. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ഉപഭോക്താക്കള്‍ ആകര്‍ഷകമായി പൊതിഞ്ഞ വസ്തുക്കള്‍ ആവശ്യപ്പെടുന്നു.

ആകര്‍ഷകമായി പൊതിയാതെ, ഒരുല്പന്നത്തിനും വിജയപൂര്‍വ്വം മത്സരിക്കാന്‍ സാധിക്കുകയില്ല.

ഇതില്‍ നിന്നും ആളുകള്‍ പഠിക്കേണ്ട ഒരു പാഠമുണ്ട്.

നിങ്ങള്‍ സ്വയം എങ്ങനെയാണ് ‘പൊതി’യുന്നത്? വേഷമണിയുന്നത് ?

മറ്റുള്ളവര്‍ കാണുന്നത് നിങ്ങളുടെ വസ്ത്രത്തില്‍ പൊതിഞ്ഞരൂപം മാത്രം. നിങ്ങളുടെ അറിവോ നര്‍മ്മബോധമോ ഒന്നും അവര്‍ കാണുന്നില്ല. കാഴ്ചയില്‍ നിങ്ങള്‍ എങ്ങനെയുണ്ട് – അതാണ് മറ്റുള്ളവര്‍ കാണുന്നത്.
നിങ്ങളുടെ വേഷവിധാനം!

നിങ്ങളുടെ ബാഹ്യാകൃതികൊണ്ടല്ല നിങ്ങള്‍ വിധിക്കപ്പെടുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ – വീണ്ടും ചിന്തിക്കുക! നിങ്ങളുടെ വസ്ത്രധാരണത്തിലൂടെ നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുവാന്‍ എത്ര കഠിനമായി പ്രയത്നിച്ചാലും തരക്കേടില്ല – മറ്റുള്ളവര്‍ നിരന്തരം കാണുന്നത് ബാഹ്യരൂപം മാത്രമാണെന്ന്‍ ഓര്‍മ്മിക്കുക.

വസ്ത്രധാരണത്തിലും അന്തസ്സായ പെരുമാറ്റത്തിലും അലസമനോഭാവത്തിന്‍റെ പാരമ്യത മനപ്പൂര്‍വ്വം ഉണ്ടാക്കി വെറുപ്പും വിദ്വേഷവും സ്വീകരിക്കനാണ് ഇന്നത്തെ ഭ്രമം.

അതിനാല്‍ ഭക്ഷ്യോല്പന്ന പൊതികളുടെ ഉദാഹരണം വീണ്ടും സ്മരണയില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. പൊതുജനാഭിപ്രായത്തെ മനപൂര്‍വ്വം നിന്ദിക്കുന്നതിനുവേണ്ടി വളരെ പ്രശസ്തങ്ങളായ ഉല്പന്നങ്ങള്‍ പഴകി മുഷിഞ്ഞപ്രാകൃതമായതോ വിചിത്രങ്ങളോ ആയ വിധത്തില്‍ രൂപകല്പന ചെയ്ത പൊതികളില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് വിചാരിക്കുക. അവയോടുള്ള പൊതുജനാഭിനിവേശം അവയുടെ ആദ്യ പ്രദര്‍ശനത്തോടെ അവസാനിക്കും.

നിങ്ങള്‍ ഒരു വാക്കു സംസാരിക്കാത്തപ്പോള്‍ പോലും നിങ്ങളുടെ ബാഹ്യാകൃതി നിരന്തരമായി മറ്റുള്ളവരോടു സംസാരിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങളുടെ ബാഹ്യകൃതി നിങ്ങളെപ്പറ്റി എന്താണ് പറയുന്നത്?

“പ്രതിച്ഛായ – സൃഷ്ടിക്ക” ലിനെപ്പറ്റി മനഃശ്ശാസ്ത്രജ്ഞന്മാര്‍ അടുത്ത കാലത്തായി വളരെയേറെ പഠിച്ചിട്ടുണ്ട്. അവര്‍ മനസ്സിലാക്കിയത് ഇതാണ്: ദൃശ്യബിംബം മറ്റുള്ളവരുടെ ഉപബോധമനസ്സില്‍ അഗാധവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു ധാരണ ജനിപ്പിക്കുകയും തല്‍ഫലമായി ബോധപൂര്‍വ്വമല്ലാതെ ദൃശ്യബിംബത്തിനും അത് പ്രതിനിധാനം ചെയ്യുന്ന വ്യക്തിക്കും അനുകൂലമായോ പ്രതികൂലമായോ ഒരു “മനോഭാവമാറ്റം” താനേ ഉണ്ടാകുകയും ചെയ്യുന്നു.

നിങ്ങളുടെ വീട്ടില്‍ മുഴു-നീളത്തിലുള്ള കണ്ണാടിയുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പൊതുസ്ഥലത്തുപോകുമ്പോള്‍ ധരിക്കുന്ന മുഴുവന്‍ വേഷവിധാനവും സസൂഷ്മം കുറേനേരം വീക്ഷിക്കുക. മറ്റുള്ളവര്‍ നിങ്ങളെ നോക്കുന്നതുപോലെ നിങ്ങള്‍ സ്വയം നോക്കിക്കാണുക.

നിങ്ങളുടെ തൊഴില്‍ ദാതാവിന്‍റെ സഹപ്രവര്‍ത്തകരുടെ, സുഹൃത്തുക്കളുടെ, അയല്‍പക്കക്കാരുടെ കണ്ണുകളിലൂടെ (വിചാരങ്ങളിലൂടെയും!) നിങ്ങള്‍ തന്നത്താനെ നോക്കുക – പ്രത്യേകിച്ച് നിലയും സ്വാധീനവും കൊണ്ട് നിങ്ങളുടെ വിജയത്തെ നിര്‍ണ്ണയിക്കുന്നവരുടെ കണ്ണുകളിലൂടെ.

നിങ്ങള്‍ വിജയിയാണെന്നു തോന്നുന്നുവോ?
നിങ്ങള്‍ പ്രധാന വ്യക്തിയാണെന്നു തോന്നുന്നുവോ?
എളുപ്പത്തില്‍ സമ്പന്നനാകാന്‍ ആരുടെ ആദരവാണ് വേണ്ടത്, അവരുടെ ബഹുമാനവും ശ്രദ്ധയും പ്രത്യേക പരിഗണനയും അര്‍ഹിക്കുന്ന തരത്തിലുള്ള വ്യക്തിയായി നിങ്ങള്‍, നിങ്ങളെ കാണുന്നുവോ?

നിങ്ങള്‍ അങ്ങനെ സ്വയം പ്രദർശിപ്പിക്കുന്നുണ്ടോ ?

(തുടരും ) www.careermagazine.in

Share: