സൈക്കോളജി അപ്രൻറിസ് താത്കാലിക നിയമനം

Share:

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രൻറിസിനെ താൽക്കാലികമായി നിയമിക്കുന്നു.

സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസിലിംഗിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും, പകർപ്പുകളും സഹിതം ഡിസംബർ 29-ന് ഉച്ചക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖത്തിനെത്തണം.

മലയിൻകീഴ് എം.എം.എസ്.ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2020-21 അധ്യയന വർഷത്തേയ്ക്ക് സൈക്കോളജി അപ്രൻറിസ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 17,600 രൂപ വേതനം.

റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 29-ന് രാവിലെ പത്തിന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Share: