സൈക്കോളജി കൗണ്‍സിലര്‍ നിയമനം

Share:

മലപ്പുറം : നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജ് ഹോം സ്റ്റേഷനായി മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, മമ്പാട് എം.ഇ.എസ് കോളേജ്, അമല്‍ കോളേജ് നിലമ്പൂര്‍, അംബേദ്കര്‍ കോളേജ് വണ്ടൂര്‍, കെ.ടി.എം കോളേജ് കരുവാരക്കുണ്ട് എന്നീ കോളേജുകളിലേക്ക് ജീവനി കോളേജ് മെന്‍റല്‍ ഹെല്‍ത്ത് അവെയര്‍നെസ്സ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി കൗണ്‍സിലര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു.
ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ഫോണ്‍ – 04931-260332, 9188900205.

കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആൻറ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രൻറി സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 11 (ചൊവ്വ) രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് നടക്കും. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

മലപ്പുറം ഗവ. ആര്‍ട്സ് ആൻറ് സയന്‍സ് കോളേജില്‍ ജീവനി സെൻറ്ര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻറി സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 11 (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ വെച്ച് നടക്കും. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0483 2734918

Share: