വിമണ്‍ ക്യാറ്റില്‍ കെയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി : ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെൻറ് പദ്ധതി നടപ്പാക്കുന്നതിന് വാത്തിക്കുടി, ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമണ്‍ ക്യാറ്റില്‍ കെയര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെൻറിവ് നല്‍കും.
അപേക്ഷകള്‍ നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് 10ാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായ വനിതകളായിരിക്കണം.
വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറായി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എഎല്‍സി ബുക്കിൻറെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അഭിമുഖം തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് ജൂലൈ 5 പകല്‍ 11 മണിക്ക് നടത്തും.
ഇൻറര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് പരിശീലനം നല്‍കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.