കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ

Share:

തിരുവനന്തപുരം: കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിൻറിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും.

വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics.

പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.  ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Share: