വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

201
0
Share:

ആലപ്പുഴ: ക്ഷീരവികസന വകുപ്പ് 2020-21 സാമ്പത്തിക വർഷത്തെ മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് കഞ്ഞിക്കുഴി ബ്ലോക്കിലെ ചേർത്തല ക്ഷീരവികസന യൂണിറ്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ ‘വുമൺ ക്യാറ്റിൽ കെയർവർക്കര്‍മാരെ നിയമിക്കും.
പ്രതിമാസം 6,000 രൂപാ ഇൻസെന്റീവോടെ ആറ് മാസക്കാലയളവിലേയ്ക്ക് താല്ക്കാലികമായാണ് നിയമനം.

യോഗ്യത : എസ്.എസ്.എൽ.സി പാസ്സായവരായിരിയ്ക്കണം.
പ്രായം 18-50 ആയിരിയ്ക്കണം.
വുമൺ ക്യാറ്റിൽകെയർവർക്കറായി സേവനമനുഷ്ഠിച്ചിട്ടുളളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിയ്ക്കുന്നതാണ്.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ക്ഷീരവികസന വകുപ്പിന്റെ ചേർത്തല ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും.
അപേക്ഷ സമർപ്പിയ്ക്കാനുളള അവസാന തീയതി ജൂണ്‍ രണ്ട്.
അപേക്ഷകർ കൃത്യസമയത്ത് പ്രായം, വിലാസം, യോഗ്യത തുടങ്ങിയവകളുമായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

ഇന്റർവ്യവിന് പങ്കെടുക്കുന്നതിന് നേരിട്ടുള്ള അറിയിപ്പുകൾ നൽകുന്നതല്ല. അപേക്ഷകരുടെ അഭിമുഖം കല്ലുപാലത്തിന് സമീപമുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും.
അഭിമുഖം ജൂണ്‍ 5ന് രാവിലെ 11 മണിക്ക്.

Share: