വനിതാ കാറ്റില്‍ കെയര്‍ നിയമനം

115
0
Share:

ഇടുക്കി : നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും.

അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.

അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിൻറെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള ഇൻറെര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇൻറെര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി .

കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.

Share: