ഡയറക്ടർ – പ്ലാൻ ഇവാലുവേഷൻ

Share:

തിരുഃ നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷ 60 ദിവസത്തിനകം ഡയറക്ടർ (അഡ്മിൻ.) ന് സമർപ്പിക്കണം.

കേന്ദ്ര / സംസ്ഥാന ഗവൺമെൻറ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെൻറ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി, അർദ്ധ സർക്കാർ, ഗവൺമെൻറ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്‌സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.

Share: