കോവിഡ് ബ്രിഗേഡ് : വാക്ക് -ഇന്‍ ഇൻറ്ര്‍വ്യു

Share:

തിരുഃ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക് -ഇന്‍ ഇൻറ് ര്‍വ്യൂ നടത്തുന്നു.

കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍, റിസര്‍ച്ച് ഓഫീസര്‍, എപ്പിഡമിയോളജിസ്റ്റ് തസ്തികകളിലേക്ക് നവംബര്‍ 18 നും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് യഥാക്രമം നവംബര്‍ 19, 20 തീയതികളിലുമാണ് ഇൻറ്ര്‍വ്യൂ.

താല്‍പ്പര്യമുള്ളവര്‍ അതാത് ദിവസം രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ന്യൂട്രീഷ്യന്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്നോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്നതാണ്.

Share: