ഭിന്നശേഷിയുളളവർക്ക് തൊഴിൽ പരിശീലനം

Share:

തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുളള വേഡ് പ്രൊസസ്സിംഗ് ആന്റ് ഡാറ്റാ എൻട്രി, ഒരു വർഷം ദൈർഘ്യമുളള ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

15നും 35നും മധ്യേ പ്രായമുളള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുളളവർ എന്നിവർക്ക് അപേക്ഷിക്കാം.

താമസസൗകര്യം സൗജന്യമാണ്.

പൂജപ്പുരയിലുളള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ അപേക്ഷാഫോറം ലഭിക്കും.

നിശ്ചിത ഫോറത്തിലോ, വെളള കടലാസിലോ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡാറ്റ ഫോൺ നമ്പർ ഉൾപ്പെടെ ജൂലായ് 24ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ:0471-2343618

Share: