സൗജന്യ തൊഴില്‍ പരിശീലന പദ്ധതി

Share:

കോഴിക്കോട് : നൈപുണ്യവികസനം നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ സ്ട്രക്‌ചെര്‍ എൻജിനീയര്‍ എന്നീ കോഴ്‌സുകളിലേക്ക് സിവിൽ (ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ) യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം നല്‍കും. തൃശൂരില്‍ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും.

ഫോണ്‍: 9288006404, 9288006425.

Share: