സൗജന്യ തൊഴിൽ പരിശീലനം

Share:

കണ്ണൂർ: സൗജന്യ തൊഴിൽ പരിശീലനം നൽകുന്നതിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കണ്ണൂർ

ഐ ടി ഡി പി ഓഫീസിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. കോഴ്‌സ്, കാലാവധി, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

ഹൗസ് കീപ്പിംഗ്(ഹോട്ടൽ സ്‌കിൽസ്)-മൂന്ന് മാസം-പത്താം ക്ലാസ് പാസ്, ഫുഡ് & ബീവറേജ്(ഹോട്ടൽ സ്‌കിൽസ്)-മൂന്ന് മാസം-പ്ലസ്ടു പാസ്, ഫുഡ് പ്രൊഡക്ഷൻ(ഹോട്ടൽ സ്‌കിൽസ്)-ആറ് മാസം-പത്താം ക്ലാസ് പാസ്, ഗ്രാഫിക്-വെബ് ഡിസൈനിംഗ്(മീഡിയ സ്‌കിൽസ്)-നാല് മാസം- പ്ലസ്ടു പാസ്. ഡിഗ്രിയുള്ളവർക്ക് മുൻഗണന.

ഫോൺ: 0497 2700357.

Share: