പ്രിന്‍സിപ്പല്‍ (ഡെപ്യൂട്ടേഷന്‍) ഒഴിവ്

Share:
    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയിലെ പ്രിന്‍സിപ്പാല്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പിനു കീഴിലെ കേരള/എം.ജി/കാലിക്കറ്റ്/കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം.  അപേക്ഷകള്‍ ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695 003.
എന്ന വിലാസത്തില്‍ ഏപ്രില്‍ 30 നു മുമ്പ് അയയ്ക്കണം.
ഫോണ്‍ : 0471 – 2737246
Share: