അഭിമുഖം ജൂൺ 26ന്

Share:

തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിൻറെ ചേമ്പറിൽ നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പിൻറെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: