ഗസ്റ്റ് ലക്ചറർ

Share:

തിരുഃ കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലകചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു.
കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൊമേഴ്സ് വിഭാഗം ഇൻറർവ്യൂ ആഗസ്റ്റ് 10ന് രാവിലെ 11നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഇൻറർവ്യൂ ഓഗസ്റ്റ് 11ന് രാവിലെ 11നും ഇക്കണോമിക്സ് വിഭാഗം ഇൻറർവ്യൂ ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 12നും നടക്കും.

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: