അതിഥി അധ്യാപക അഭിമുഖം

തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 1 രാവിലെ 10.30 ന് കോളേജിൽ നടക്കും.
ഉദ്യോഗാർഥികൾക്ക് യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതത് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: 04902346027.






