അതിഥി അധ്യാപക ഒഴിവ്

Share:

എറണാകുളം:  മഹാരാജാസ് കാേളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രമെന്‍റേഷന്‍ (സെല്‍ഫ് ഫിനാന്‍സിംഗ്) ലേക്ക് ഒരു അതിഥി അധ്യാപകന്‍റെ ഒഴിവിലേക്ക് ഇന്‍റര്‍വ്യൂ നടത്തുന്നു.

അപേക്ഷകര്‍ എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റർ ചെയ്തിരിക്കണം. ഫിസിക്സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

ആർക്കിയോളജി ആന്‍റ് മെറ്റീരിയൽ സയൻസ്

മഹാരാജാസ് കാേളേജിലെ ആർക്കിയോളജി ആന്‍റ് മെറ്റീരിയൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.

യോഗ്യത: ആർക്കിയോളജി വിഷയത്തിൽ ബിരുദാന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം.

നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

താൽപര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഒക്ടോബര്‍ ആറിന് രാവിലെ 10-ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക

Share: