ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ്: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 13ന്

Share:

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 13ന് രാവിലെ പത്തിന് കോളേജിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എൻജിനിയറിങ് ബിരുദവും പോളിടെക്‌നിക് കോളേജിലെയോ/എൻജിനിയറിങ് കോളേജുകളിലെയോ മൂന്നുവർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ആണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം.

വിശദവിവരങ്ങൾക്ക്: www.cpt.ac.in

Share: