നിരവധി ഒഴിവുകൾ : പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസാധാരണ ഗസറ്റ് തീയതി: 29.11.2017

അവസാന തീയതി: 3.1.2018 രാത്രി 12 മണി വരെ.

ജനറല്‍ റിക്രൂട്ട്മെന്‍റ് തലം

കാറ്റഗറി നമ്പര്‍: 501/2017

വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍(എക്സൈസ്)

ഭിന്നശേഷി ഉള്ള ഉദ്യോഗാര്‍ത്ഥികളും പുരുഷ ഉദ്യോഗാര്‍ത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാന്‍ പാടില്ല.

ശമ്പളം: 20,000 -45,800 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, -പ്രതീക്ഷിത ഒഴിവുകള്‍)

ഈ വിജ്ഞാപന പ്രകാരം ഒരു ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. ഈ വിജ്ഞാപന പ്രകാരം ജില്ലാടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്.അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്‍റെ കാലാവധി , റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഒരു വര്‍ഷമായിരിക്കും. ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.5.1971 ലെ G.O (MS).No154/71/PDലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്.

നിയമന രീതി: നേരിട്ടുള്ള നിയമനം . പ്രായം: 19-31 (2.1.1986-1.1.1988)യോഗ്യതകള്‍: വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു പരീക്ഷ പാസായിരിക്കണം. അഥവാ തത്തുല്യ യോഗ്യത നേടിയിരിക്കണം.

ശാരീരിക യോഗ്യത: കുറഞ്ഞത് 152 സെ. മീ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി & പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികള്‍ക്ക് കുറഞ്ഞത് 150 സെ. മീ ഉയരം ഉണ്ടായിരിക്കണം. എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌ എല്ലാ ഉദ്യോഗാര്‍ത്ഥികളും രണ്ട് കിലോ മീറ്റ൪
ദൂരം 15 മിനിറ്റിനുള്ളിൽ ഓടി പൂര്‍ത്തിയാക്കിയിരിക്കണം.

കായിക ക്ഷമതാ പരീക്ഷ-നാഷണല്‍ ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റിലെ വൺ സ്റ്റാ൪
നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

100 മീ ഓട്ടം: 17 സെക്കണ്ട്

ഹൈജംബ് 1.06 മീ

ലോങ്ങ്‌ ജംമ്പ് 3.05 മീ

പുട്ടിംഗ് ദ ഷോട്ട് (4 കി.ഗ്രാം ഭാരമുള്ളത്) 4.88 മീ

200 മീ ഓട്ടം 36 സെക്കണ്ട്

ത്രോയിങ്ങ് ദ ത്രോബോൾ 14 മീ

ഷട്ടില്‍ റേസ് (4×25മീ) 26 സെക്കണ്ട്

സ്കിപ്പിംഗ് (1 മിനിറ്റ്) 80 തവണ

കാഴ്ച: വലതു കണ്ണ് ഇടതു കണ്ണ്

ദൂരക്കാഴ്ച 6/6 സ്നെല്ലൻ 6/6 സ്നെല്ലൻ

സമീപക്കാഴ്ച 0.5 സ്നെല്ലൻ 0.5 സ്നെല്ലൻ

മുട്ട് തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍ , വൈകല്യമുള്ള കൈകാലുകള്‍, കോമ്പല്ല് (മുന്‍ പല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെ ഉള്ള ശാരീരിക ന്യൂനതകളുണ്ടായിരിക്കരുത്.

ഉദ്യോഗാര്‍ത്ഥികൾ കായികക്ഷമതാ/എന്‍ഡ്യുറന്‍സ് പരീക്ഷാ സമയത്ത് സര്‍ക്കാ൪ സര്‍വീസിലുള്ള അസിസ്റ്റന്‍റ് സര്‍ജനിൽ /ജൂനിയര്‍ കണ്‍സൾട്ടന്‍റിൽ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കല്‍ ഓഫീസറില്‍ നിന്നും ശാരീരിക യോഗ്യതയും കണ്ണടകൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും ആയത് പ്രമാണ പരിശോധന സമയത്ത് അവരവരുടെ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യേണ്ടതുമാണ്.

തിരഞ്ഞെടുപ്പിന്‍റെ താത്കാലിക ഷെഡ്യൂള്‍:

ഒ.എം.ആര്‍ പരീക്ഷാ തീയതി: 24.2.2018

ശാരീരിക അളവെടുപ്പ്: എന്‍ഡ്യുറന്‍സ് ടെസ്റ്റ്‌: 2018 ജൂലൈ

കായിക ക്ഷമതാ പരീക്ഷ: 2018 സെപ്റ്റംബ൪

കാറ്റഗറി നമ്പര്‍: 502/2017

ഹെഡ് ഓഫ് സെക്ഷന്‍ (കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയ൪ മെയിന്‍റനന്‍സ്)

സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക് കോളേജുകള്‍)

ഒന്നാം എന്‍ സി എ വിജ്ഞാപനം

ശമ്പളം: 45800 – 87000 രൂപ

ഒഴിവുകളുടെ എണ്ണം: ഈഴവ/തിയ്യ/ബില്ലവ-1

നിയമന രീതി: നേരിട്ടുള്ള നിയമനം (ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 20-44 (2.1.1973 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും റെഗുല൪ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സിൽ നേടിയ എന്‍ജിനീയറിംഗ്/ടെക്നോളജി ബിരുദാനന്തര ബിരുദം.

‘സര്‍ക്കാ൪/സര്‍ക്കാ൪ അംഗീകൃത/AICTE അംഗീകൃത പോളിടെക്നിക് കോളേജുകളിലെ ലക്ചറ൪ ആയിട്ടുള്ള 5 വര്‍ഷത്തെ അധ്യാപന പരിചയം.

മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തിൽ, മാതൃ വിജ്ഞാപന പ്രകാരമുള്ള താഴെപ്പറയുന്ന യോഗ്യതയും പരിഗണിക്കുന്നതായിരിക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ അടിസ്ഥാന ബിരുദ പരീക്ഷക്ക് 60% ത്തിൽ കുറയാത്ത മാര്‍ക്ക് സമ്പാദിച്ച് നേടിയ എന്‍ജിനീയറിംഗ്/ടെക്നോളജി ബിരുദമോ തത്തുല്യമായി സര്‍ക്കാ൪ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷാ യോഗ്യതയോ ഉണ്ടായിരിക്കണം.
എഞ്ചിനീയറിംഗ് ജോലിയിൽ 8 വര്‍ഷത്തെ തൊഴിൽ പരിചയം ഉണ്ടായിരിക്കണം. ഈ കാലയളവിൽ കുറഞ്ഞത് 3 വര്‍ഷമെങ്കിലും ഒരു അംഗീകൃത സ്ഥാപനത്തിൽ ഈ വിഷയത്തിൽ ഡിപ്ലോമ തലത്തിൽ കുറയാതെ ഉള്ള ലക്ചറ൪ ആയിട്ടുള്ള അധ്യാപന പരിചയം ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 503/2017

പോര്‍ട്ട്‌ ഓഫീസർ (കേരള തുറമുഖ വകുപ്പ്)

നാലാം എന്‍.സി.എ വിജ്ഞാപനം

ഈ തസ്തികക്കായി 15.10.2012 ലെ കാറ്റഗറി നമ്പ൪ 523/12, 30.11.2013 ലെ കാറ്റഗറി നമ്പര്‍: 484/13, 10.9.2015 ലെ കാറ്റഗറി നമ്പ൪: 245/15 എന്നീ വിജ്ഞാപനങ്ങള്‍ക്ക് ശേഷവും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തത്കൊണ്ടുള്ള നാലാം എന്‍.സി.എ വിജ്ഞാപനമാണിത്.

ശമ്പളം: 42640-58640 രൂപ

ഒഴിവുകളുടെ എണ്ണം: LC/AI – I

നിയമന രീതി: നേരിട്ടുള്ള നിയമനം (ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലുള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 30-49 (2.1.1968 നും 1.1.1978 നും ഇടയിൽ ജനിച്ചവര്‍)

യോഗ്യതകള്‍: ഭാരത സര്‍ക്കാ൪ നല്‍കിയ ഫോറി൯ ഗോയിംഗ് മാസ്റ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഒരു വര്‍ഷത്തെ കമാന്‍ഡ് പരിചയവും.

അല്ലെങ്കില്‍ ഇന്ത്യ൯ നാവിക സേനയിൽ എക്സിക്യുട്ടീവ്‌ ബ്രാഞ്ചിൽ ലഫ്റ്റനന്‍റ് കമാന്‍ഡറുടെ റാങ്കിനു താഴെ അല്ലാത്ത ഓഫീസറായുള്ള സേവനവും മാസ്റ്റ൪ (ഫോറിന്‍ ഗോയിംഗ്) ആയി സേവനം അനുഷ്ഠിച്ചു നേടിയ സര്‍ട്ടിഫിക്കറ്റും ആക്ടീവ് ലിസ്റ്റില്‍ പെടാന്‍ പാടില്ല.

മുന്‍ഗണന: പൈലറ്റിങ്ങിലോ ഡ്രെഡ്ജിങ്ങിലോ ഒരു വര്‍ഷമോ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള പരിചയം.

താഴെ പറയുന്ന കാഴ്ച ശക്തി ഉണ്ടായിരിക്കണം.

വലത് കണ്ണ്‍ ഇടത് കണ്ണ്‍

ദൂരക്കാഴ്ച വി 6/6 വി 6/6

സമീപക്കാഴ്ച റീഡ്സ്0.6 റീഡ്സ് 0.6

ഓരോ കണ്ണിനും പൂര്‍ണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. കോങ്കണ്ണ്‍, കണ്ണിലോ കണ്‍പോളകളിലോ ഏതെങ്കിലും തരത്തിലുള്ള രോഗം (ട്രക്കോമ മുതലായവ) എന്നിവ അയോഗ്യതയായി കണക്കാക്കും. എന്നാല്‍ വര്‍ണാന്ധത അയോഗ്യതയല്ല.

കാറ്റഗറി നമ്പര്‍: 504/2017

മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ)

ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍

ഒന്നാം എന്‍.സി എ വിജ്ഞാപനം എല്‍.സി/എ.ഐ

ശമ്പളം: 39500-83000 രൂപ

ഒഴിവുകളുടെ എണ്ണം: ലാറ്റിന്‍ കാത്തോലിക്/ ആംഗ്ലോ ഇന്ത്യന്‍ -1

നിയമന രീതി: നേരിട്ടുള്ള നിയമനം. (കേരള സംസ്ഥാനത്തിലെ ലാറ്റിന്‍ കാത്തോലിക്/ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലുള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 19-44 (2.1.1973 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ലഭിച്ച എം.ഡി (ആയു൪വേദ) പഞ്ചകര്‍മ്മ

ട്രാവന്‍കൂ൪ -കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിലിൽ നിന്നും ഉള്ള എ ക്ലാസ് രജിസ്ട്രേഷന്‍

കാറ്റഗറി നമ്പര്‍: 505/2017

ഹയര്‍ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക൯ (ജൂനിയര്‍)

ജ്യോഗ്രഫി , ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ഒന്നാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 32300 – 68700 രൂപ

ഒഴിവുകളുടെ എണ്ണം: ഹിന്ദു നാടാര്‍ 1

നിയമന രീതി: നേരിട്ടുള്ള നിയമനം(ഹിന്ദു നാടാര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)പ്രായം: 20-43 (2.1.197 4 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡോ, കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയിൽ നേടിയ ബി.എഡ് ബിരുദം. (B.Ed. Degree acquired in the concerned faculty as specified in the Acts and Statutes of any of the universities in Kerala.)
മുകളില്‍ സൂചിപ്പിച്ച (i)ഉം (ii) ഉം വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നും റഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡോ, അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ നാഷണൽ കൌണ്‍സിൽ ഫോ൪ എജുക്കേഷ൯ & ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) സ്പോണ്‍സ൪ ചെയ്യുന്ന ഏതെങ്കിലും റീജണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ (പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം) നിന്നും ബന്ധപ്പെട്ട വിഷയത്തിൽ 50% കുറയാത്ത മാര്‍ക്കോടെ നേടിയ എം.എസ്.സി എഡോ പാസായിരിക്കണം.
കേരള സര്‍ക്കാ൪ നേരിട്ടോ കേരളസര്‍ക്കാ൪ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ഹയ൪ സെക്കണ്ടറി സ്കൂള്‍അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 506/2017

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ (ജൂനിയര്‍),
ജ്യോഗ്രഫി, കേരള ഹയര്‍ സെക്കണ്ടി വിദ്യാഭ്യാസം.
രണ്ടാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 16180 -29180 രൂപ
ഒഴിവുകളുടെ എണ്ണം: ഒ.എക്സ്-1
നിയമന രീതി: നേരിട്ടുള്ള നിയമനം (ഒ.എക്സ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)
പ്രായം: 20-43 (2.1.197നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡോ, കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയിൽ നേടിയ ബി.എഡ് ബിരുദം. (B.Ed. Degree acquired in the concerned faculty as specified in the Acts and Statutes of any of the universities in Kerala.)

മുകളില്‍ സൂചിപ്പിച്ച (i)ഉം (ii) ഉം വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തിൽ
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡോ, അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ നാഷണൽ കൌണ്‍സിൽ ഫോ൪ എജുക്കേഷ൯ & ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) സ്പോണ്‍സ൪ ചെയ്യുന്ന ഏതെങ്കിലും റീജണൽ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ (പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനം) നിന്നും ബന്ധപ്പെട്ട വിഷയത്തിൽ 50% ൽ കുറയാത്ത മാര്‍ക്കോടെ നേടിയ എം.എസ്.സി എഡോ പാസായിരിക്കണം.

കേരള സര്‍ക്കാ൪ നേരിട്ടോ കേരളസര്‍ക്കാ൪ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ഹയര്‍ സെക്കണ്ടറി സ്കൂള്‍അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) പാസായിരിക്കണം.
കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഡ് ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികളെ ബി.എഡ് യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പര്‍: 507/2017
ഹയര്‍ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക൯
(ജൂനിയര്‍), മാത്തമാറ്റിക്സ്
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം (ഒന്നാം എന്‍ സി എ വിജ്ഞാപനം)
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകളുടെ എണ്ണം: പട്ടിക ജാതി – 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)
പ്രായം: 20-45 (2.1.1972 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡോ, കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയിൽ നേടിയ ബി.എഡ് ബിരുദം. (B.Ed. Degree acquired in the concerned faculty as specified in the Acts and Statutes of any of the universities in Kerala.)
മുകളില്‍ സൂചിപ്പിച്ച (i)ഉം (ii) ഉം വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നും റഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡോ, അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ നാഷണൽ കൌണ്‍സിൽ ഫോ൪ എജുക്കേഷ൯ റിസര്‍ച് & ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) സ്പോണ്‍സ൪ ചെയ്യുന്ന ഏതെങ്കിലും റീജണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ (പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനം) നിന്നും ബന്ധപ്പെട്ട വിഷയത്തിൽ 50% ൽ കുറയാത്ത മാര്‍ക്കോടെ നേടിയ എം.എസ്.സി എഡോ പാസായിരിക്കണം.
കേരള സര്‍ക്കാ൪ നേരിട്ടോ കേരളസര്‍ക്കാ൪ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) പാസായിരിക്കണം.
കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഡ് ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികളെ ബി.എഡ് യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പര്‍: 508/2017

ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ സോഷ്യോളജി
(ജൂനിയര്‍),
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം (ഒന്നാം എന്‍ സി എ വിജ്ഞാപനം)
ശമ്പളം: 32300 – 68700 രൂപ
ഒഴിവുകളുടെ എണ്ണം: ഹിന്ദു നാടാര്‍-1
നിയമന രീതി: നേരിട്ടുള്ള നിയമനം (ഹിന്ദു നാടാര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം)
പ്രായം: 20-43 (2.1.1974 നും 1.1.1997 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും 50% മാര്‍ക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡോ, കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയിൽ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയിൽ നേടിയ ബി.എഡ് ബിരുദം. (B.Ed. Degree acquired in the concerned faculty as specified in the Acts and Statutes of any of the universities in Kerala.)
മുകളില്‍ സൂചിപ്പിച്ച (i)ഉം (ii) ഉം വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നും റഗുല൪ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡോ, അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച ഏതെങ്കിലുമൊരു സര്‍വകലാശാല ഇതിനു തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം..
കേരള സര്‍ക്കാ൪ നേരിട്ടോ കേരളസര്‍ക്കാ൪ അധികാരപ്പെടുത്തിയ ഒരു ഏജന്‍സി മുഖേനയോ ഹയ൪ സെക്കണ്ടറി സ്കൂള്‍അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌ (സെറ്റ്) പാസായിരിക്കണം.
.
കാറ്റഗറി നമ്പര്‍: 509/2017
ഡെന്‍റൽ ഹൈജീനിസ്റ്റ്(ആരോഗ്യം)
രണ്ടാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 22,200 – 48,000 രൂപ
ഒഴിവുകളുടെ എണ്ണം: ഒ.ബി.സി -1
നിയമന രീതി: നേരിട്ടുള്ള നിയമനം(ഒ.ബി.സി സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)
പ്രായം: 18-39 (2.1.1978 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: എസ്.എസ്.എല്‍.സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.
തിരുവനന്തപുരം ഡെന്റല്‍ കോളേജിൽ നടത്തുന്ന ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സോ, തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

മെഡിക്കല്‍ / പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കും കൂടുതൽ വിവരങ്ങൾക്കും www.kpsc.gov.in എന്ന വെബ്സൈറ്റ് കാണുക.

Share: