വാക്-ഇന്‍-ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം, തേക്കുംമൂട് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ഡ്രൈവര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 11 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും 10 വര്‍ഷത്തെ ജോലി പരിചയം ഉണ്ടാവണം. അഞ്ച് വര്‍ഷം ഹെവി വാഹനം ഓടിച്ചുള്ള പരിചയം അഭികാമ്യം. 28 നും 40 നുമിടയില്‍ പ്രായമുള്ള ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും 43 വയസുവരെയുള്ള ഒ.ബി.സി വിഭാഗക്കാര്‍ക്കും 45 വയസുവരെയുള്ള എസ്.സി/ എസ്.ടിക്കാര്‍ക്കും പങ്കെടുക്കാം. 518 രൂപയാണ് ദിവസ വേതനം. താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പുമായി കോളേജിന്റെ തേക്കുംമൂടുള്ള ഓഫീസില്‍ രാവിലെ 10.30 നു ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0471 – 2300660

Share: