You are here
Home > Career News > സിവില്‍ എന്‍ജിനീയറിംഗ് നിയമനം: എഴുത്തുപരീക്ഷ 28ന്

സിവില്‍ എന്‍ജിനീയറിംഗ് നിയമനം: എഴുത്തുപരീക്ഷ 28ന്

കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലേയ്ക്ക് സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചിട്ടുളളവര്‍ക്കുളള എഴുത്തുപരീക്ഷ ജനുവരി 28ന് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ നടത്തും. അര്‍ഹതപ്പെട്ടവര്‍ക്കുളള ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍: 0471 2560311, 2560312.

Top