വാക്-ഇന്‍-ഇന്റര്‍വ്യൂ ആറിന്
തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് ജനുവരി ആറിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോയ്ക്ക് ബി.എച്ച്.എം.എസ്, എം.ഡി (ഹോമിയോ) എന്നിവയാണ് യോഗ്യത. പ്രോജക്ട് അസിസ്റ്റന്റിന് ബി.എച്ച്.എം.എസ് ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നിശ്ചിത സമയത്ത് എത്തണം. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാകും നിയമനം.