എം.ബി.എ. പ്രവേശനം: ഓൺലൈൻ ഇന്റർവ്യൂ

Share:

ആറന്മുള: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) പ്രവേശനത്തിന് ഓഗസ്റ്റ് 27 നു രാവിലെ 10 മുതൽ ആറന്മുള എൻഎസ്എസ് കരയോഗ മന്ദിരത്തിലെ കോപ്പറേറ്റീവ് ട്രെയിനിങ് കോളജ് / സെന്ററിൽ വച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

ഡിഗ്രിക്ക് 50 ശതമാനം മാർക്കും, കെ-മാറ്റ്, സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങൾക്ക് നിയമപരമായ ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇന്റർവ്യൂവിനുള്ള ലിങ്ക്: http://meet.google.com/syd-chju-zci?hs=224

വിശദവിവരത്തിന് ഫോൺ: 8547618290

Share: