മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പ്രോജക്ട് അസിസ്റ്റൻറ്

Share:

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബിടെക് (ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്)/ ഡിപ്ലോമ ( ഇലക്ട്രിക്കല്‍) 60 ശതമാനം മാര്‍ക്കോടെ പാസ്സായവരായിരിക്കണം.
താല്പര്യമുള്ളവര്‍ മാര്‍ച്ച് നാലിനു രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി നേരിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

ഫോണ്‍ 04842985252 .

Share: