പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റൻറിൻറെ ഒരു ഒഴിവുണ്ട്.
യോഗ്യത: അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം . മണ്ണ് വിശകലനത്തിൽ പരിചയം അഭികാമ്യം.
കാലാവധി: ഒരു വർഷം.
ഫെല്ലോഷിപ്പ്:  പ്രതിമാസം 19,000 രൂപ
പ്രായം: 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Share: