വിമുക്തഭടന്മാര്ക്കായി അഭിമുഖം: ജൂണ്‍ 23ന്

കൊല്ലം : നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്, വീര്‍നാരികള്‍ എന്നിവരുമായി സൈനിക ഓഫീസ് പ്രതിനിധികള്‍ അഭിമുഖം നടത്തും.
കടപ്പാക്കട വിമുക്തഭട ഭവനില്‍ ജൂണ്‍ 23 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് അഭിമുഖം.
നേവിയില്‍ നിന്നും വിരമിച്ച ജില്ലയിലെ വിമുക്തഭടന്മാര് , വീര്‍ നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0474 2792987.






