വിമുക്തഭടന്മാർക്ക് നിയമനം

Share:

എറണാകുളം: ഭാരത് പെട്രോളിയം കോർപ്പ റേഷൻറെ എറണാകുളം ജില്ലയിലെ ഗോശ്രീ പാലത്തിനടുത്തും നെടുമ്പാശ്ശേരിയിലുമുള്ള കമ്പനി ( COCO-Company Owned Company Operated) ഉടമസ്ഥതയിലുള്ള ഔട്ട്ലറ്റുകളിൽ സേവന ദാതാക്കളെ നിയമിക്കുന്നു. ജെ.സി.ഒ റാങ്കിൽ (Junior Commissioned Officer)കുറയാത്തതും 60 വയസിന് താഴെയുമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ ജൂൺ 15 നകം എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക.

ഫോ: 0484 2422239

Share: