ജബല്‍പൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

മധ്യപ്രദേശിലെ ജബല്‍പൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 6 തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബോര്‍ഡില്‍ നിന്നുമുള്ള
മെട്രിക്കുലേഷന്‍ പാസ്/തത്തുല്യം ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.
വാഷര്‍മാന്‍: 5(ജനറല്‍-3, എസ്.സി-1, എസ്.ടി-1) ജനറല്‍ ഒഴിവുകളില്‍ 1വിമുക്ത ഭടന്മാര്‍ക്ക് .
അഭിലഷണീയ യോഗ്യത: മിലിട്ടറി/സിവിലിയന്‍ വസ്ത്രങ്ങള്‍ അളക്കാനുള്ള അറിവ്.

സഫായ് വാല(എം.ടി.എസ്) 5(ജനറല്‍): അഭിലഷണീയ യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍
ഒരു വര്‍ഷത്തെ പരിചയം.

വാര്‍ഡ്‌ സാഹായിക: ഒഴിവ് 10 (ജനറല്‍ 6, എസ്.സി-2, എസ്.ടി-1, ഒ.ബി.സി-1)
അഭിലഷണീയ യോഗ്യത: ജോലിയില്‍ സിവില്‍ ഹോസ്പ്പിറ്റലിലെ പരിചയം/ഇതേ മേഖലയില്‍ ഗവര്‍മെന്റ് വകുപ്പില്‍ 3 വര്‍ഷത്തെ പരിചയം.
മെസഞ്ചര്‍: (എം.ടി.എസ്) ഒഴിവ് 1 (ജനറല്‍) അഭിലഷണീയ യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം.

കുക്ക്: 1 (ഒ.ബിസി) അഭിലഷണീയ യോഗ്യത. ഇന്ത്യന്‍ പാച്ചകത്തിലുള്ള അറിവ്.

ബാര്‍ബര്‍: 1 (ഒ.ബിസി) അഭിലഷണീയ യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം.
സഫായ് വാല, വാര്‍ഡ്‌ സഹായിക തസ്തികകളില്‍ സ്ത്രീകള്‍ക്കും കുക്ക് തസ്തികയില്‍ പുരുഷന്മാര്‍ക്കും മാത്രമേ അപേക്ഷിക്കാനാക്കൂ.
ശമ്പളം: 5200 – 20200 രൂപ
ഗ്രേഡ് പേ കുക്ക് തസ്തികയില്‍ 1900 രൂപയും മറ്റ് തസ്തികയില്‍ 1800 രൂപയും.

പ്രായം: 18-25 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ്‌ ലഭിക്കും. സഫായ്വാല തസ്തികയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 40 വയസ്
വരെയും മറ്റ് തസ്തികയില്‍ 35 വയസ് വരെയും അപേക്ഷിക്കാം. സഹായിക തസ്തികയില്‍ എസ്.സി, എസ്.ടി വിഭാഗക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 45
വയസ് വരെ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, ഫിസിക്കല്‍/സ്കില്‍/പ്രാക്ട്രിക്കള്‍ ടെസ്റ്റ്‌ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക.
മെട്രിക്കുലേഷന്‍ ലെവലിലുള്ള പരീക്ഷയാവും. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ഇന്‍റലിജന്‍റ്സ് & റീസണിംഗ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍ നിന്നും 25
മാര്‍ക്ക് വീതവും ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവേര്‍നെസ് എന്നിവയില്‍ നിന്ന് 50 മാര്‍ക്ക് വീതവുമാണ്. തെറ്റുത്തരതതില്‍ 0.25 മാര്‍ക്ക് കുറയ്ക്കും. പരീക്ഷകള്‍ക്കെത്തുന്നതിനു
ടി.എ/ഡി.എ നല്‍കുന്നതള്ള. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ടെസ്റ്റിനു ഹാജരാക്കണം.
അപേക്ഷയുടെ മാതൃക
സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 12

Download (PDF, 111KB)

Share: