കരാര്‍ നിയമനം
തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ ക്രീയാശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 29 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബന്ധപ്പെട്ട അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.