ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ : 554 ഒഴിവുകൾ

Share:

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (ഗ്രൂപ്പ് സി) തസ്തികയിലെ 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ: പുരുഷന്മാര്‍- 372
വനിതകള്‍- 182-

യോഗ്യത: പ്ലസ്ടു വിജയം. ഇംഗ്ലീഷ് ടൈപ്പിങ് (മിനുട്ടില്‍ 30 വാക്കുകള്‍) അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് (മിനുട്ടില്‍ 25 വാക്കുകള്‍) അറിഞ്ഞിരിക്കണം.
പ്രായം: 18നും 25നും മധ്യേ . സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
ശമ്പളം: 25500 – 81100 രൂപ (പേ മട്രിക്‌സ് ലെവല്‍ 4)

ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ: www.delhipolice.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
ഫീസ്: 100 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – നവംബര്‍ 13.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.delhipolice.nic.in എന്ന വെബ്‌സൈറ്റ് കാണുക

Share: