ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കണ്ണൂർ: തോട്ടട ഗവ.ഐ ടി ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോണ്‍: 0497 2835183.

Share: