സൗജന്യ തൊഴിൽ പരിശീലനം

Share:

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വീയിംഗ് മെഷീന്‍ ഓപ്പറേഷന്‍, സാമ്പിളിംഗ് കോര്‍ഡിനേറ്റര്‍ എന്നിവയാണ് കോഴ്‌സുകള്‍.

സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ വരുമാന സര്‍ട്ടഫിക്കറ്റ്, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, നാല് ഫോട്ടോ എന്നിവ സഹിതം അപേക്ഷ കൊല്ലം സെന്ററില്‍ ജൂലൈ 16 നകം സമര്‍പ്പിക്കണം.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപ്പാരല്‍ യൂണിറ്റുകളില്‍ തൊഴില്‍ ലഭ്യമാക്കുകയോ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായവും നല്‍കുയോ ചെയ്യും. വിശദ വിവരങ്ങള്‍ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, ഡി.ഐ.സി ഓഫീസ് കോമ്പൗണ്ട്, ആശ്രാമം, കൊല്ലം എന്ന വിലാസത്തിലും 9946768184 എന്ന നമ്പരിലും ലഭിക്കും.

Share: