നഴ്‌സറി ടീച്ചര്‍ എജ്യുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

Share:

ആലപ്പുഴ: നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്‌സില്‍ 2022-24 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത- 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയം. ബിരുദം നേടിയവര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല. എസ്.സി/ എസ്.ടി. വിഭാഗക്കാര്‍ യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ മതിയാകും. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് രണ്ട് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും.

പ്രായപരിധി: ജൂണ്‍ ഒന്നിന് 17-നും 33-നും ഇടയില്‍. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വയസിളവ് ലഭിക്കും.

യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം അഞ്ചിനകം പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് പി.പി.ടി.ടി.ഐ., ഇരുമ്പുപാലം പി.ഒ., ആലപ്പുഴ 688 011 എന്ന വിലാസത്തില്‍ നല്‍കണം.

ഫോണ്‍: 0477- 2230631.

Share: