ആംഗ്യഭാഷ പരിഭാഷകരെ ആവശ്യമുണ്ട്

Share:

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്.

ആർ.സി.ഐ അംഗീകാരത്തോടെ എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇൻറർപ്രെറ്റേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഇൻറർവ്യൂവിന് ഹാജരാകണം.

Share: