സാമൂഹ്യ വികസനം പോളിടെക്‌നിക്കുകളിലൂടെ ; അപേക്ഷ ക്ഷണിച്ചു

Share:

പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് നടപ്പാക്കുന്ന സാമൂഹ്യ വികസനം പോളിടെക്‌നിക്കുകളിലൂടെ എന്ന പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ് ഹോം അപ്ലൈയന്‍സസ്, തേനീച്ച വളര്‍ത്തല്‍, ഡയറി ആന്റ് ഡയറി പ്രോഡക്ട്‌സ്, ചക്ക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും സംസ്‌കരണവും എന്നീ വിഷയങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 179 ദിവസത്തേക്കാണ് നിയമനം.

അതത് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും പരിശീലനം നല്‍കുവാനുള്ള പ്രാപ്തിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ സൗജന്യമായി പോളിടെക്‌നിക്  ഓഫീസില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ജൂലൈ 20നകം കോളേജ് ഓഫീസില്‍ നല്‍കണം.

Share: