സംരഭകത്വ പരിശീലനം

Share:

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സംരഭകത്വ പരിശീലനം നടത്തുന്നു.

വ്യവസായ വാണിജ്യ വകുപ്പിൻറെ സംരഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറ്ർപ്രണർഷിപ്പ് ഡവലപ്മെൻറ് നാഷണൽ ഫിഷറീസ് ഡവലപ്മെൻറ് ബോർഡിൻറെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസിൻറെയും ആഭിമുഖ്യത്തിലാണ് പരിശീലനം.

സംസ്ഥാനത്തെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ തെരഞ്ഞെടുത്ത 50 യുവതി യുവാക്കൾക്ക് സ്‌റ്റൈപ്പെൻഡോടുകൂടി ജൂൺ 15 മുതൽ ജൂലൈ ഒന്ന് വരെയും ജൂലൈ നാല് മുതൽ 21 വരെയും കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

താൽപര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ ഒമ്പതിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

ഫോൺ: 0484 2532890, 2550322, 9605542061.

Share: