ആട് , പശു വളർത്തൽ : പരിശീലന ക്ലാസ്

Share:

കണ്ണൂർ : ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 18, 19 തീയതികളില്‍ ആട് വളര്‍ത്തലിലും 25, 26 തീയതികളില്‍ പശു പരിപാലനത്തിലും പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9446471454 എന്ന നമ്പറിലേക്ക് പേരും, മേല്‍വിലാസവും, പരിശീലനത്തിന്റെ പേരും വാട്‌സ് ആപ് സന്ദേശമായി മെയ് 14 ന് മുമ്പ് അയക്കണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 04972 763473.

Share: